തിരുവനന്തപുരം: മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിലെ ബി.ടെക്,ബി.എച്ച്.എം.സി.ടി,എം.സി.എ,എം.ബി.എ,എം.ടെക് പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു. ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോളേജ് ചെയർമാൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വി.എൻ.ഡി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്, വൈസ് ചെയർമാൻ കൃഷ്ണമോഹൻ,ദേവൻ മോഹൻ,ഡോ.ശ്രീകാന്ത് നാരായണൻ,ഡയറക്ടർ ഡോ.സുരേഷ് ബാബു,പ്രിൻസിപ്പൽ ഡോ.മധുകർ മല്ലയ്യ തുടങ്ങിയവർ പങ്കെടുത്തു.