മലയിൻകീഴ്: മാറാനല്ലൂർ പഞ്ചായത്തും മാറനല്ലൂർ കാനറ ബാങ്ക് ശാഖയും സംയുക്തമായി സംഘടിപ്പിച്ച ജനസുരക്ഷാ ക്യാമ്പ് കാനറാ ബാങ്ക് ഡിസ്ട്രിക്ട് ജനറൽ മാനേജർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കാനറാ ബാങ്ക് മാനേജർ രഞ്ജേഷാ ഭാസി,ശാന്തകുമാരി, ശോഭനചന്ദ്രൻ, സന്തോഷ് കുമാർ, നിഥിൻ, നിസാമുദ്ദീൻ,ആശ, അനൂപ് എന്നിവർ സംസാരിച്ചു.കർഷകർക്കും കുടുംബശ്രീക്കും വിവിധ വായ്പ പദ്ധതികളെ സംബന്ധിച്ച് അവബോധം നൽകി.