കടയ്ക്കാവൂർ: കേരള സംഗീത നാടക അക്കാഡമി അന്തർദേശീയ ദക്ഷിണ മേഖല നൃത്തോത്സവം 29,30,31 തീയതികളിൽ കായിക്കര ആശാൻ സ്മാരകത്തിൽ നടക്കും. ന‌ൃത്തോത്സവം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ പിറവി കലാകാരന്മാരുടെ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് വൈകിട്ട് 5ന് കായിക്കര ആശാൻ സ്മാരക ഹാളിൽ നടക്കും.സ്വാഗതസംഘ രൂപീകരണ യോഗത്തിൽ അക്കാഡമി നിർവാഹകസമിതി അംഗവും പ്രശസ്ത നാടക സിനിമ സംവിധായകനുമായ സഹീറലി, ഷോ ഡയറക്ടർ ഡോ.രാജശ്രീ വാര്യർ എന്നിവർ പങ്കെടുക്കും. നൃത്തോത്സവ ദിനങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ നൃത്താദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ക്ലാസുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 3 മുതൽ 5വരെ യുവ നർത്തകരുടെ നൃത്താവതരണങ്ങൾ നടത്തും.