തിരുവനന്തപുരം:വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനം പാപ്പനംകോട് ശ്രീരാഗം ഒാഡിറ്റോറിയത്തിൽ ആരംഭിച്ചു. സംസ്ഥാനത്തെ 37 സംഘടനാ ജില്ലകളിൽ നിന്നുള്ള 800 പ്രതിനിധികൾ മൂന്നു ദിവസം നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജിതമ്പി അദ്ധ്യക്ഷത വഹിച്ചു. കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് ജനറൽ സെക്രട്ടറി ജി.സ്ഥാണുമാലയൻ മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി. ആർ.രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രസന്ന ബാഹുലേയൻ,അഡ്വ.അനുരാഗ്,ജോയിന്റ് സെക്രട്ടറിമാരായ അബിനു സുരേഷ്, കെ.ആർ. ദിവാകരൻ,എം.കെ. ദിവാകരൻ, ട്രഷറർ ശ്രീകുമാർ,സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗം കെ. എ.ബാലൻ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി.സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.