ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ താലി തിരിച്ചു നൽകി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ വീണ. പി.എസ് മാതൃകയായി. ബുധനാഴ്ച ആറ്റിങ്ങൽ വെള്ളൂർക്കോണം ശാരിഭവനിൽ വർഷയുടെ സ്വർണ താലി പാലസ് റോഡിലെ സൂപ്പർമാർക്കറ്റിന് മുന്നൽവച്ച് നഷ്ടപ്പെട്ടു. താലി അതുവഴി വന്ന വീണയ്ക്ക് റോഡൽ നിന്ന് കിട്ടി. വീണ സൂപ്പർമാർക്കറ്റ് ഉടമയെ വിവരം അറിയിച്ചു. താലിയുടെ ഉടമയെ കണ്ടെത്താനാകാതെ വന്നപ്പോൾ സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം. പ്രദീപിനെ ഏൽപ്പിച്ചു.അടുത്ത ദിവസം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയും ചെയ്തു.