തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിയും ഹെൽത്ത്‌കെയർ രംഗത്തെ എ.ഐ അധിഷ്ഠിത സൊല്യൂഷൻസ് കമ്പനിയായ തിങ്ക്ബയോയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ക്യാൻസർ ചികിത്സയ്ക്കുള്ള ഓങ്കോളജി, ഇമ്മ്യൂണോളജി, ന്യൂറോളജി, കാർഡിയോളജി തുടങ്ങിയ മേഖലകളിൽ ഫാർമ, ബയോടെക് പ്രീക്ലിനിക്കൽ, ക്ലിനിക്കൽ ആർ ആൻഡ് ഡി പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണിത്. തിങ്ക്ബയോ എ.ഐ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പ്രദീപ് പാലാഴിയും യു.എസ്.ടി ലൈഫ് സയൻസ് ക്ലസ്റ്റർ ലീഡർ അനു കോശിയും പദ്ധതിക്ക് നേതൃത്വം നൽകി.