rt

തിരുവനന്തപുരം: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെയും, കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാവിവത്കരണമല്ല ദേശീയവത്കരണം എന്ന മുദ്രാവാക്യത്തിൽ സ്പെൻസർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് യുവതാ മുന്നേറ്റ റാലി നടത്തി.കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പാളയം രാജൻ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ജി.ആർ.രാജിവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പട്ടം കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.പാർട്ടിയുടെ സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ കിളിമാനൂർ പ്രസന്നകുമാർ,ടി.എസ്. രഘുനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ജനാർദ്ദനൻ നായർ,ട്രഷറർ ബാബുജി,കരകുളം അജിത്ത്,വട്ടവിള വിജയകുമാർ,​ശാന്തിവിള രാധാകൃഷ്ണൻ,ആറ്റിങ്ങൽ വിജയകുമാർ,രവീന്ദ്രൻ നായർ,​പുഷ്പാംഗതൻ,മുല്ലരികോണം അനിൽ,​ആർ.രാഹുൽ എന്നിവർ പങ്കെടുത്തു.