dr-haris-chirakkal

തിരുവനന്തപുരം: രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ ഡോ.ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നത് ചിന്തിക്കാതെ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം. സി.ടി.എ) കുറ്റപ്പെടുത്തി. ഹാരിസിനെതിരെ പ്രതികാരനടപടികൾ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചിട്ടുണ്ട്. സംഘടന ഉന്നയിച്ച വിഷയങ്ങളിൽ ഉടൻ ചർച്ച നടത്താമെന്നും മന്ത്രി അറിയിച്ചു. ഡോ. ഹാരിസിന്റെ മുറി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ചതും മറ്റൊരു താഴിട്ടു പൂട്ടിയതും തെറ്റാണ്.