kerala-uni

തിരുവനന്തപുരം: ഗവർണറെ അനാദരിച്ചതിന് സസ്പെൻഷനിലുള്ള കേരള സർവകലാശാലാ രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ ഉത്തരവ് ഫിനാൻസ് ഓഫീസർ നടപ്പാക്കി. കഴിഞ്ഞ മാസത്തെ ശമ്പള പട്ടികയിൽ രജിസ്ട്രാറില്ല. സസ്പെൻഷനിലായതിനാൽ ഉപജീവന ബത്ത മാത്രമായിരിക്കും നൽകുക. സസ്പെൻഷനെതിരേ ഡോ.അനിൽകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കോടതി ഉത്തരവിനു ശേഷം ശമ്പളക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.