d

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ആടി മാസത്തിലെ ശ്രാവണ പൗർണമിയായ ഇന്നലെ പഞ്ചമുഖ ഗണപതിയുടെ മുന്നിൽ വിശേഷാൽ ഗണപതി ഹോമം നടന്നു. ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണി കുമാർ ശർമ്മയുടെ കാർമ്മികത്വത്തിലാണ് 1008 മോദകം,50 കറുക പുല്ല്,108 കരിമ്പ്,18 ഇനം വിശേഷാൽ ദ്രവ്യങ്ങൾ,ഉണ്ണിയപ്പം എന്നിവ കൊണ്ടുള്ള വിശേഷാൽ ഗണപതി ഹോമം നടന്നത്.ആചാരാനുഷ്ഠാനങ്ങളോടെ നിറപുത്തരി ചടങ്ങും നടന്നു. ഒന്നര ലക്ഷത്തോളം ഭക്തർ പങ്കാളികളായി.