തിരുവനന്തപുരം: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വി.എസ്.അച്യുതാനന്ദൻ, സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് എന്നിവരെ അനുസ്മരിച്ചു. അനുസ്മരണസമ്മേളനം കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.മാധവൻകുട്ടിനായർ മുഖ്യപ്രഭാഷണം നടത്തി.എം.ജെ.ജോർജ്, എ. എം. ഇസ്മായിൽ,പി.സുധീർ കുമാർ, വി.ബാബുരാജ്, സാം രാജ്, വി.ചന്ദ്രബാബു, ജയചന്ദ്രൻ മലയിൻകീഴ്, സി.ശ്രീകുമാർ, കെ.കുമാരപിള്ള, വൈ.ഗമാലിയേൽ, ജില്ലാ സെക്രട്ടറി ടി.അനിൽ തമ്പി,ജോയിന്റ് സെക്രട്ടറി വി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.