ksrtc

നെയ്യാറ്റിൻകര: മാമ്പഴക്കര, കല്ലുപാലത്തിൽ നിറുത്തിയിട്ടിരുന്ന തടിലോറിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 7പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ നിന്ന് മാമ്പഴക്കര വഴി കാരക്കോണത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടതിൽ വിദ്യാർത്ഥികളുമുണ്ട്. നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് പ്രാഥമിക ചികിത്സ നൽകി. ഇടിയുടെ ആഘാതത്തിൽ തല കമ്പിയിലിടിച്ചാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.