തിരുവനന്തപുരം: ജില്ലയിൽ പാർട്ടി വളരുന്നില്ലെന്നും ബഹുജന സംഘടനകൾ നിർജ്ജീവമാണെന്നും സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം.

ബാലവേദി, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, മഹിളാസംഘം അടക്കമുള്ളവയിൽ നേതാക്കളേയുള്ളൂ. പ്രവർത്തകരില്ലെന്നും കോവളം മണ്ഡലത്തിലെ പ്രതിനിധി വിമർശിച്ചു.
സാംസ്‌കാരികരംഗത്ത് പിന്നോട്ടാണെന്നും വനിതകൾക്ക് അവസരം നൽകുന്നില്ലെന്നും വിമർശനമുണ്ടായി. ജില്ലാ കൗൺസിൽ ഓഫീസിന്റെ പ്രവർത്തനം ശരിയല്ല. ഓഫീസിലെത്തിയാൽ ഒന്നു കാണാൻ പോലും ആളുണ്ടാവില്ലെന്നും അരുവിക്കര മണ്ഡത്തിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു.

സംസ്ഥാന സെക്രട്ടറിക്കെതിരെ ഇന്നലെയും കടുത്ത വിമർശനമുയർന്നു. ഗുളിക കഴിക്കുന്നതുപോലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോന്നുവീതം മാറ്റിപ്പറയുകയാണ് സെക്രട്ടറിയെന്നായിരുന്നു നെടുമങ്ങാട്ടെ പ്രതിനിധി വിമർശിച്ചത്.

സി.പി.ഐ മത്സരിക്കുന്ന വാർഡുകളെ ബോധപൂർവം തോൽപ്പിക്കാനുള്ള രീതിയിലാണ് തദ്ദേശ വിഭജനം നടത്തിയത്. സർവീസ് സഹകരണ സംഘങ്ങൾ മിക്കതും സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവിടങ്ങളിലെല്ലാം അഴിമതിയാണ്. സി.പി.ഐയെ നിയമങ്ങളിൽ അടക്കം പരിഗണിക്കുന്നില്ല. സഹകരണ സംഘങ്ങൾ സി.പി.ഐ മുൻകൈയിൽ ആരംഭിക്കണം.

സി.പി.ഐക്കാർ സഹകരണ സംഘം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാൽ സഹകരണ വകുപ്പ് അനുമതി നൽകില്ല. എന്നാൽ ബി.ജെ.പിക്ക് നിരവധി സംഘങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പ്രതിനിധികൾ ആരോപിച്ചു. സി.പി.ഐ ഭരണം നടത്തിയിരുന്ന കണ്ടല സർവീസ് സഹകരണ ബാങ്ക് തകരാൻ കാരണം അവിടത്തെ സി.പി.എമ്മുകാരാണെന്നും വിമർശിച്ചു.


പാർട്ടിക്കെതിരെ വാർത്ത,

വിമർശിച്ച് ബിനോയ് വിശ്വം

ജില്ലാ കൗൺസിലിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാധിനിദ്ധ്യമില്ലെന്ന വാർത്തയെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പാർട്ടി വിരുദ്ധരാണ് വാർത്ത നൽകിയതെന്നും സ്വന്തം അമ്മയെ ഒറ്റികൊടുക്കുന്നതു പോലെയാണ് ഇതെന്നുമായിരുന്നു സെക്രട്ടറിയുടെ വിമർശനം. വാർത്ത ചോർന്നതിനെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യവും ചിലർ ഉയർത്തി.

ഒഴിവാക്കി, ചിത്രലേഖ

ഇറങ്ങിപ്പോയി

കാട്ടായിക്കോണം സദാനന്ദന്റെ മകൾ ചിത്രലേഖയെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കി. പാനൽ അവതരിപ്പിക്കുന്നതിന് മുൻപ് കൂടിയ പഴയ ജില്ലാ കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിലാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതോടെ ചിത്രലേഖ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു

പുതിയ ജില്ലാ കൗൺസിൽ അംഗങ്ങൾ

മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, അരുൺ. കെ.എസ്, വി.പി.ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, മനോജ് ബി. ഇടമന, പി.എസ്.ഷൗക്കത്ത്, വിളപ്പിൽ രാധാകൃഷ്ണൻ, രാഖി രവികുമാർ, എ.എസ്. ആനന്ദകുമാർ, കെ.എസ്.മധുസൂദനൻ നായർ, വെങ്ങാനൂർ ബ്രൈറ്റ്, പി.കെ.രാജു, വി.ശശി എം.എൽ.എ, എ.എം.റൈസ്, കെ.പി. ഗോപകുമാർ, കെ.ദേവകി, എം.ജി.രാഹുൽ, പി.വേണുഗോപാൽ, വി.എസ്. സുലോചനൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, പാട്ടത്തിൽ ഷെരീഫ്, സി.എസ്.ജയചന്ദ്രൻ, ചന്തവിള മധു, എ.എം.റാഫി, ഡി.ടൈറ്റസ്, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, എം.എസ്.റഷീദ്, ഡി.എ.രജിത് ലാൽ, ആനാവൂർ മണികണ്ഠൻ, എസ്.ചന്ദ്രബാബു, സി.സുന്ദരേശൻ നായർ, പാപ്പനംകോട് അജയൻ, ജി.എൻ.ശ്രീകുമാർ, അഡ്വ. കുര്യാത്തി മോഹനൻ, കരകുളം രാജീവ്, എസ്.ആർ.വിജയൻ, ആദർശ് കൃഷ്ണ ജി .എൻ, ലതാ ഷിജു, എ.എസ്.ഷീജ, തുണ്ടത്തിൽ അജി, പി.കെ. സാം, ബിൻഷ ബി.ഷറഫ്, ടി.എസ്. ബിനുകുമാർ, ഈഞ്ചപ്പുരി സന്തു

പുതുതായി ഉൾപ്പെടുത്തിയവർ
ജയചന്ദ്രൻ കല്ലിംഗൽ, പി.ജി.ബിജു, വാഴിച്ചൽ ഗോപൻ, കണ്ണൻ എസ്.ലാൽ, ഷിജു അരവിന്ദൻ, സി.കെ.സിന്ധുരാജൻ, കവിതാ സന്തോഷ്.

കാൻഡിഡേറ്റ് അംഗങ്ങൾ
പി.എസ്.ആന്റസ്, കെ.രാകേഷ്, ബിന്ദു ബാബുരാജ്, എം.എസ്.സുജിത്, ആർ.എസ്.രാഹുൽരാജ്.