തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിയായിരുന്ന പുല്ലൂർ വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ പദ്മനാഭൻ മരുതംപാടിത്തായർ (മരുതംപാടി നാരായണൻ പദ്മനാഭൻ –64) അന്തരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കുമാരനല്ലൂർ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ മുൻ മേൽശാന്തിയായിരുന്നു. 2008 മുതൽ 2009 വരെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതൽ 2015 വരെ പെരിയ നമ്പിയായും പൂജാകർമ്മങ്ങളിൽ കാർമികത്വം വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാര ജേതാവുമാണ്. ഭാര്യ: ഉഷ പത്മനാഭൻ. മക്കൾ: കിഷോർ നാരായണൻ, പത്മകുമാർ. മരുമകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: കേശവൻ അഞ്ജനം തോടിത്തായർ, ശിവദാസ് മരുതംപാടിത്തായർ(തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മേൽശാന്തി), സത്യൻ മരുതംപാടിത്തായർ(പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം മേൽശാന്തി), ശ്രീരാമൻ മരുതംപാടിത്തായർ (അദ്ധ്യാപകൻ, നീലേശ്വരം രാജാസ് ഹൈസ്കൂൾ). സംസ്കാരം മരുതംപാടി ഇല്ലത്ത് നടന്നു.