y

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി സർഗാത്മക പ്രതിരോധം സംഘടിപ്പിച്ചു.അരുന്ധതി റോയിയുടെ പുസ്തകം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയുടെ മുന്നിൽ നിന്ന്‌ ജില്ലാ സെക്രട്ടറി ഷിജൂഖാൻ വായിച്ചു. പാളയം – വിളപ്പിൽ സോണൽ യൂത്ത്‌ മാർച്ചിനിടെയാണ്‌ പ്രതിരോധം സംഘടിപ്പിച്ചത്‌.പാളയം ബ്ലോക്ക് സെക്രട്ടറി എ.ഷാനവാസ്,ജില്ലാ കമ്മിറ്റി അംഗം വിദ്യ മോഹൻ,ബ്ലോക്ക് പ്രസിഡന്റ്‌ മഹേഷ്,ട്രഷറർ മനു കൃഷ്ണൻ,സി.എസ്‌.രതീഷ്, അരുൺ സണ്ണി, നിതീഷ് കൃഷ്ണൻ, കാർത്തിക,രാംദാസ് തുടങ്ങിയവർ സംസാരിച്ചു.