തിരുവനന്തപുരം: പുസ്തകപ്പുരയിലെ കുട്ടികൾ എഴുതിയ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരമായ 'വായനാലഹരി' മന്ത്രി വി.ശിവൻകുട്ക്ക് കൈമാറി. വായനശാലകൾ 2018ലെ പ്രളയത്തിന് ശേഷം ശുഷ്കമായപ്പോഴാണ് ഡോ.എൻ.ആർ.ഗ്രാമപ്രകാശിന്റെ നേതൃത്വത്തിൽ 'പുസ്തകക്കൂട' എന്ന പേരിൽ വായനശാലകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 3 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിൽ ഒരു കൊച്ചു വായനശാല ഒരുക്കുന്നതിനായി 50 പുസ്തകങ്ങൾ വീതമാണ് പദ്ധതിയിലൂടെ നൽകുന്നത്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കുട്ടികൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ലഭിച്ച 258 കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് 'വായനാലഹരി' എന്ന സമാഹാരത്തിലുള്ളത്.ഡോ.ബീന.കെ.ആർ പുസ്തകസമാഹരണം നടത്തി.ചടങ്ങിൽ പുസ്തകപ്പുര ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.