തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ അലൈൻമെന്റ് പഠിച്ച് അന്തിമ തീരുമാനമെടുക്കാൻ സമിതി രൂപീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. എത്രയും വേഗം കാര്യങ്ങൾ ചെയ്യണമെന്ന് മുഖ്യമന്ത്രി തലത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഇതുവരെ ഒരു യോഗമോ ചർച്ചയോ നടന്നിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുന്നത്. സമിതി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശം സമർപ്പിക്കുകയും ചെയ്യണം. റവന്യൂ,ധനകാര്യം,തദ്ദേശസ്വയംഭരണം, ട്രാൻസ്‌പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി. കാര്യങ്ങൾ പഠിച്ച് സമിതി വേഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മെട്രോ നിർമ്മാണവും വേഗത്തിൽ ആരംഭിക്കാൻ സാധിക്കും. അലൈൻമെന്റിൽ തീരുമാനമായാൽ കെ.എം.ആർ.എല്ലിന് കൈമാറി വിശദമായ ഡി.പി.ആർ വീണ്ടും തയ്യാറാക്കും.
കടമ്പകളേറെ
റിപ്പോർട്ട് വൈകിയാൽ അത് കഴിഞ്ഞ് ചെയ്യേണ്ട നടപടിക്രമങ്ങളും ക്രെമേണ വൈകും. അന്തിമ റിപ്പോർട്ടായാൽ അത് മന്ത്രിസഭ ഉപസമിതിക്ക് വിടും. മന്ത്രിസഭയുടെ അനുമതിയോട് കൂടി സ്ഥലമേറ്റെടുപ്പ്, സാങ്കേതിക,പാരിസ്ഥിക അനുമതി എന്നിവ നേടണം. സ്ഥലമേറ്റെടുപ്പിന് തന്നെ നൂലമാലകൾ അനവധിയാണ്. റിപ്പോർട്ട് ലഭിച്ചാലും ഇതൊക്കെ നേടിയെടുക്കാൻ കാലതാമസമുണ്ടായേക്കാം.
സമയം വേണം
കൃത്യമായി ആറ് അലൈൻമെന്റിൽ വിശദമായി പഠനം വേണ്ടിവരും. ഇതിന് സമയമെടുക്കുമെന്നാണ് സൂചന.
ആറ് അലൈൻമെന്റു കളാണ് അവതരിപ്പിച്ചത്. അതിൽ ഐ.ടി നഗരമായ കഴക്കൂട്ടത്തേക്കുള്ള അലൈൻമെന്റിനാണ് മുൻഗണ. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നത് ഐ.ടി നഗരത്തിലേക്കുള്ള മെട്രോ വഴിയാകും. എന്നാൽ ദേശീയപാത,എലി വേറ്റഡ് ഹൈവേ കടന്നുപോകുന്ന സ്ഥ ലങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ ഈ റൂട്ടിൽ പ രിഹരിക്കണം.
ടെക്നോപാർക്ക് റൂട്ട്
ടെക്‌നോപാർക്ക് – കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് – ഉള്ളൂർ – മെഡിക്കൽ കോളേജ് – മുറിഞ്ഞപാലം – പട്ടം– പി.എം.ജി – നിയമസഭയ്ക്ക് മുന്നിലൂടെ പാളയം – ബേക്കറി ജംഗ്ഷൻ – തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ – തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ – പുത്തരിക്കണ്ടം മൈതാനം.