a

കടയ്ക്കാവൂർ: കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കരുതൽ തടങ്കിലാക്കി.ചിറയിൻകീഴ് വെട്ടൂർ നെടുങ്ങണ്ടയിൽ അരിവാളം കാക്കക്കുഴി റംസീന മൻസിലിൽ റിയാസിനെയാണ്(28) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.അഞ്ചുതെങ്ങ് എസ്.എച്ച്.ഒ ബിനീഷ് ലാൽ.കെ.വി,തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവെെ.എസ്.പി ബി.ഗോപകുമാറിന്റെ നിർദ്ദേശാനുസരണം അഞ്ചുതെങ്ങ് എസ്.ഐ മാഹീൻ.ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.