തിരുവനന്തപുരം: പിരപ്പൻകോട് 'ആകാർ ഫൗണ്ടേഷന്റെ' നേതൃത്വത്തിൽ 40ഓളം ചിത്രകാരന്മാരുടെ സംഗമം ആകാർ കലാകേന്ദ്രത്തിൽ നടക്കും. കാട്ടൂർ നാരായണ പിള്ള,ആശാലത തമ്പുരാൻ,നാരായണ ഭട്ടതിരി,കാരയ്ക്കാമണ്ഡപം വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. ചിത്രകാരന്മാരായ എസ്.പ്രസന്നകുമാർ,ജോർജ്,സ്വാതി ജയകുമാർ,സൗമ്യ നമ്പൂതിരി,വിൻസെന്റ് കാഞ്ഞിരംകുളം,ശ്രീ നന്ദനൻ,ഷിബു ചന്ദ്,ഗിരീഷ് ജി.വി,പരമേശ്വരൻ തുടങ്ങിയവർ ക്യാമ്പ് നയിക്കും. വൈകിട്ട് 4 മുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം