തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) നിയമനത്തിൽ സീനിയോറിറ്റി അട്ടിമറിയ്ക്കുന്നതായി ആക്ഷേപം. സീനിയറായ നാലുപേരെ ഒഴിവാക്കി സർക്കാരിന് വേണ്ടപ്പെട്ടയാളെ ഡയറക്ടറാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിറ്റി ഭാരവാഹികളായ ആർ.എസ്.ശശികുമാറും ഷാജർഖാനും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും നിവേദനം നൽകി. സർക്കാരിന് വേണ്ടി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ കള്ളകഥമെനഞ്ഞതിനുള്ള പ്രത്യുപകാരമാണ് ഇത്തരമൊരു സ്ഥാനമെന്നാണ് ആക്ഷേപം. വകുപ്പ് മേധാവിയോ,വൈസ് പ്രിൻസിപ്പലോ,പ്രിൻസിപ്പലോ ആയി ഭരണ പരിചയമില്ലാത്തയാളെ ഡയറക്ടറായി നിയമിക്കുന്നത് ഉപേക്ഷിക്കണമെന്നാണ് ആവശ്യം.