തിരുവനന്തപുരം: സമകാലിക ദേശീയ രാഷ്ട്രീയ സാമൂഹിക വെല്ലുവിളികളെ നേരിടാൻ സുശക്തമായ സിവിൽ സർവീസിന് മാത്രമേ കഴിയുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ്
ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും വിരമിച്ച നേതാക്കളുടെ യാത്രഅയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് വിഷ്ണു എസ്.പി. അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബിനു പ്രശാന്ത് കെ.ആർ. മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച മുൻ സംസ്ഥാന പ്രസിഡന്റ് ഹരികുമാർ ജെ.അനിൽകുമാർ. എസ്.,സജികുമാർ സി.എസ്, രജനി ടി.എസ്. എന്നിവർക്ക് യാത്രഅയപ്പ് നൽകി.
കെ.ജി.ഒ.എഫ്. സംസ്ഥാന ട്രഷറർ വിമൽ കുമാർ എം. എസ്, സംസ്ഥാന സെക്രട്ടറി മനു കെ.ജി,സെക്രട്ടേറിയറ്റ് അംഗം സജികുമാർ കെ.എസ്, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് സോയാ. കെ.എൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്യാംലാൽ എസ്.എസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാൻ.എ നന്ദിയും പറഞ്ഞു.