cc

തിരുവനന്തപുരം: പരമ്പരാഗത ഡിസൈനിൽ നിന്ന് മാറി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കും.അശോക് ലെയ്ലാൻഡിന്റെ 10.5 മീറ്റർ ഷാസിയാണ് ഇതിനായി തിരഞ്ഞെടുത്തത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകാശ് എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽസിലാണ് ബോഡി നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയത്.

ടൂറിസ്റ്റ് ബസുകളിലെ വേഗാ ബോഡിയിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്.

നാല് സിലണ്ടർ ടർബോ ഡി.ഐ എൻജിനാണ് ബസിനുള്ളത്.150 പി.എസ് പവറും 450 എൻ.എം ടോർക്കുമാണ് എൻജിൻ പവർ. ആറ് സ്പീഡ് ഓവർ ഡ്രൈവ് ഗിയർ ബോക്സാണുളളത്. കേബിൾ ഷിഫ്റ്റ് സംവിധാനത്തിനൊപ്പം എയർ അസിസ്റ്റ് ക്ലെച്ചാണ് . 3: 2 ക്രമത്തിൽ 50 മുതൽ 55 സീറ്റുകൾ വരെ ഉൾപ്പെടുത്താനാകും.പുതിയ ബസുകളുടെ ഉദ്ഘാടനം 21 മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിക്കും.