qpmpa

തിരുവനന്തപുരം: ക്വാളിഫൈഡ് പ്രൈവ​റ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (ക്യു.പി.എം.പി.എ) ആഭിമുഖ്യത്തിൽ നടത്തിയ ഡോ.സി.തങ്കപ്പൻ അനുസ്മരണം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി. അശോകൻ ഉദ്ഘാടനം ചെയ്തു.

കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പി​റ്റൽ എ ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ ക്യു.പി.എം.പി.എ ജില്ലാ പ്രസിഡന്റ് ഡോ. സരോജ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ദേവിൻ പ്രഭാകർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസന്ന തങ്കപ്പൻ,​ ഐ.എം.എ നാഷണൽ വൈസ് പ്രസിഡന്റ് ഡോ.അലക്സ് ഫ്രാങ്ക്ളിൻ,ക്യു.പി.എം.പി.എ ജോയിന്റ് സെക്രട്ടറി ഡോ.അഭിലാഷ് ബൽസലാം,തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോൺ പണിക്കർ,ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീജിത്ത്.എൻ.കുമാർ,ക്യു.പി.എം.പി.എ മുൻ പ്രസിഡന്റ് ഡോ.എച്ച്.വിനയരജ്ഞൻ,ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ.സ്വപ്ന.എസ്.കുമാർ,ഡോ.സുരേഷ്, ഡോ.സി.വി.പ്രശാന്ത്, മെഡിക്കൽ വിദ്യാർത്ഥി ജി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.