വിതുര: അടിസ്ഥാന ഗണിതത്തിന്റെ ഉപകരണസാദ്ധ്യതകൾ പകരുന്നതിനായി വിതുര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ക്ലബ് കൂട്ടായ്മയിലെ കുട്ടികൾ പൊന്മുടി ഗവ. യു.പി.എസിലെത്തി. പൊന്മുടി യു.പി.എസിൽ 31 കുട്ടികളാണുള്ളത്. വിതുര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതക്ലബ് ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന ഔട്ട്ഡോർ പ്രോഗ്രാമിന്റെ ഭാഗമായാണ് പൊന്മുടി യു.പി.എസിൽ എത്തിയത്. എല്ലാ കുട്ടികൾക്കും സൗജന്യമായി ജാമിതി പെട്ടികൾ നൽകി അതിലുള്ള വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും അത് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. ഗണിതശാസ്ത്ര മേഖലകളെ കുട്ടികൾക്ക് നേരിട്ട് അറിയുന്നതിനായി മിനി എക്സിബിഷനും നടന്നു. വിതുര ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ആർ.രവി ബാലൻ, ഹെഡ്മിസ്ട്രസ് ഷീജ.വി.എസ്, ഗണിത അദ്ധ്യാപകരായ എം.എൻ.ഷാഫി, ശ്രീജ.എ.അർ, ബിനിജ, നൗഫിയ, ശ്രീജ.സി, അസിത,നിജിലാൽ തുടങ്ങിയവരും പൊന്മുടി യു.പി.എസിലെ അദ്ധ്യാപകരും, പി.ടി.എയും പങ്കെടുത്തു.