dr-mr-thamban

തിരുവനന്തപുരം: ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് ഡോ.എം.ആർ.തമ്പാനെ തിരഞ്ഞെടുത്തു.25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്. 20ന് ദേശീയ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ കലാസാഹിത്യവേദി പ്രസ് ക്ലബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത ഷൈജു വാമനപുരം, സുരേഷ് കുഴുവേലിൽ, മിനി.ബി.എസ്, ഡോ.പി.ജെ.കുര്യൻ , ജുമൈല വരിക്കോടൻ, ജയാ പ്രസാദ്, ഡോ.എം.എ.മുംതാസ്, അംബി സരോജം, പി.ടി.യൂസഫ, സീതാദേവി, ഡി.സുജാത,ജുമൈലാബീഗം.എ,അബ്ദുൾ ഹമീദ് എന്നിവർക്ക് പുരസ്കാരം നൽകുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ്,സെക്രട്ടറി സഹദേവൻ കോട്ടവിള,ഡോ.എം.എസ്.ശ്രീലാറാണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.