തിരുവനന്തപുരം: നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവായതോടെ കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലെ സിഗ്നലുകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്.
ചില ദിവസങ്ങളിൽ രാവിലെയും ചിലപ്പോൾ ഉച്ചയ്‌ക്കും വൈകിട്ടും സിഗ്നലുകൾ പലതും പ്രവർത്തിക്കാറില്ല. രാവിലെ സ്‌കൂൾ,ഓഫീസ് സമയങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. വൈകിട്ട് 4ന് ശേഷവും ഇതുതന്നെയാണ് അവസ്ഥ. ഗതാഗതക്കുരുക്ക് കാരണം ആംബുലൻസുകൾ കടന്നുപോകാനും സമയമെടുക്കും.
അനധികൃത പാർക്കിംഗ് തടയൽ, കൃത്യമായ ട്രാഫിക്ക് മാനേജ്മെന്റ് സംവിധാനം എന്നിവയുണ്ടെങ്കിലേ പ്രശ്‌നപരിഹാരം സാദ്ധ്യമാകൂവെന്നാണ് വിലയിരുത്തൽ.
കുരുക്ക് ഇവിടെ
---------------------------------
പാറ്റൂർ,നാലുമുക്ക്,വഞ്ചിയൂർ,പാളയം,പേട്ട,സ്റ്റാച്യൂ,തമ്പാനൂർ,യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷൻ,മെഡിക്കൽ കോളേജ് ജംഗ്ഷൻ,കേശവദാസപുരം,ഉള്ളൂർ,പട്ടം,കിഴക്കേകോട്ട, അട്ടക്കുളങ്ങര,കുറവൻകോണം തുടങ്ങിയ ജംഗ്ഷനുകളിൽ.
ട്രാഫിക്ക് ഉദ്യോഗസ്ഥരില്ല
------------------------------------------
വലിയ ജംഗ്ഷനാണെങ്കിലും ഒരു ട്രാഫിക്ക് പൊലീസുകാരൻ മാത്രമാണുണ്ടാവുക. വാഹനത്തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് ഒരാൾക്ക് നിയന്ത്രിക്കാൻ കഴിയാതെവരുന്നതും പ്രതിസന്ധിയാകും. സിഗ്നൽ തകരാറിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായാൽ പൊലീസ് നിയന്ത്രണമേറ്റെടുക്കും.
പ്രധാന പ്രശ്‌നം കാലപ്പഴക്കം
--------------------------------------------------
കാലപ്പഴക്കത്തെ തുടർന്നാണ് ഇവ തകരാറിലാകുന്നത്. സിഗ്നൽ ലൈറ്റ് യൂണിറ്റിന്റെ സ്റ്റാൻഡേർഡ് വാറന്റി കാലയളവ് മൂന്നുവർഷമാണ്. നഗരത്തിലെ 90% സിഗ്നൽ ലൈറ്റുകളുടെയും വാറന്റി കാലാവധി തീർന്നു. ചിലയിടത്ത് മാത്രമാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,സിറ്റി കോർപ്പറേഷൻ തുടങ്ങിയവ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളും എം.എൽ.എ,എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചവയുമാണ് നഗരത്തിലുള്ളത്. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ചവയ്ക്കൊഴികെ മറ്റൊന്നിനും വാർഷിക അറ്റകുറ്റപ്പണി കരാറില്ല.
നഗരത്തിലെ ഭൂരിഭാഗം സിഗ്നൽ ലൈറ്റ്
യൂണിറ്റുകളുടെയും കാലപ്പഴക്കം
10 മുതൽ 15 വർഷം വരെ