തിരുവനന്തപുരം: ട്രിവാൻഡ്രം കവടിയാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട കൺകോർഡിയ ലൂഥറൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണം, മാനസിക ആരോഗ്യം എന്നിവയെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് താണു മലയൻ അദ്ധ്യക്ഷനായ ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ.അനു ബിജി ജോർജ് ക്ലാസെടുത്തു. പ്രിൻസിപ്പൽ അനിതാ ബാലകൃഷ്ണൻ,ഹെഡ്മിസ്ട്രസ് ഡെല്ലാ ജെ.ദാസ്,റീജിയൻ ചെയർപേഴ്സൺ കെ.രാധാകൃഷ്ണൻ, സോൺ ചെയർപേഴ്സൺ അർ.നന്ദൻ ഗോപിനാഥ്,സെക്രട്ടറി എസ്.അനിൽകുമാർ,ട്രഷറർ സി.എഫ്.സന്തോഷ് കുമാർ,എം.എബനിസർ,പി.ടി.തോമസ്,ഷീജ മുരളി,ജയപ്രസാദ്,ജയലേഖ,ബിജി ജോർജ്,സിനി ടീച്ചർ എന്നിവർ സംസാരിച്ചു.