കിളിമാനൂർ:തേക്കിൻകാട് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും പ്രസിഡന്റ് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത ഉദ്ഘാടനം നിർവഹിച്ചു.ടി.ആർ.എ സെക്രട്ടറി ബാഹുലേയക്കുറുപ്പ് സ്വാഗതം പറഞ്ഞു.സീരിയൽ സിനിമാ താരങ്ങളായ അൻവർ സാവത്ത്,പ്രിയങ്ക,നഗരൂർ പൊലീസ് സബ് ഇൻസ്പെക്ടർ അജിത്,വാർഡ്മെമ്പർശ്രീലത എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു.സിന്ധു നന്ദി പറഞ്ഞു.