മേൽ കടയ്‌ക്കാവൂർ: യുവധാര ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും ചിറയിൻകീഴ് ശ്രീനേത്ര കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ശ്രീനേത്രയിലെ വിദഗ്ദ്ധർ നേതൃത്വം നൽകി. യുവധാര പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ,സെക്രട്ടറി പഞ്ചമം സുരേഷ്,ലൈബ്രേറിയൻ ആഷിക് ചന്ദ്രൻ,വരദരാജൻ,പി.ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. അമ്പതോളം പേർ പരിശോധന നടത്തി.