ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡി.ഇ ഓഫീസിന് മുന്നിലെ പൊളിഞ്ഞു വീഴാറായ മതിൽ അടിയന്തരമായി പുനഃനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം ഡോ.വി.എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്.ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.വക്കം സുകുമാരൻ,ജെ.ശശി,കെ.കൃഷ്ണമൂർത്തി,എ.ഗോപി,ദിവാകരൻ നായർ,കടയ്ക്കാവൂർ അശോകൻ,വിജയൻ സോപാനം എന്നിവർ സംസാരിച്ചു.സലിം പാണന്റെമുക്ക്,പി.അനിൽകുമാർ,ഊരുപൊയ്ക അനിൽ,ആർ.വിജയകുമാർ,വി.മനോജ്,ജയ വക്കം,ജയൻ കൊല്ലമ്പുഴ,മണമ്പൂർ അനിൽ,അനിൽവാവറ, നാസർ പള്ളിമുക്ക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.