v-s-anusmaranam

വർക്കല: അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് വി.എസ്.അച്യുതാനന്ദന്റേതെന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു.സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൂട്ടായ്മ ചെയർമാൻ ശരണ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്,അഡ്വ.എഫ്.നഹാസ്,ഡോ.രാധാകൃഷ്ണൻ (അമർ ഹോസ്പിറ്റൽ),അഡ്വ.സുഗതൻ,വി.സുഭാഷ്, അഡ്വ.ആർ.അനിൽകുമാർ,ഫ്രാവ് സെക്രട്ടറി പി.സുഭാഷ്,എം.നവാസ് എന്നിവർ സംസാരിച്ചു. കൺവീനർ ഷോണി ജി.ചിറവിള സ്വാഗതവും വർക്കല സബേശൻ നന്ദിയും പറഞ്ഞു.