sn-new

തിരുവനന്തപുരം: അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി ചെമ്പഴന്തി എസ്.എൻ കോളേജിൽ വിദ്യാർത്ഥി റാലിയും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

വികസിത് ഭാരത് യുവ കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. യുവജന സംഗമത്തിലൂടെ പ്രാദേശിക കൂട്ടായ്‌മകൾ രൂപീകരിച്ച് സുസ്ഥിര വികസന പരിപാടികൾക്ക് ആക്കം കൂട്ടുകയെന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യം.

പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ്,ഡോ.ഡി.പ്രീതാരാജ്,എൻ.എസ്.എസ് വോളന്റിയർമാരായ എം.എച്ച്.അഭിരാമി,എ.ആർ.ആത്തിഫ്,ജിതിന പി.സജീവൻ,പി.അനന്തു, എസ്.ആർ.കാർത്തിക് തുടങ്ങിയവർ നേതൃത്വം നൽകി.