d

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ,എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് 13, 14 തീയതികളിൽ അതതു സ്ഥാപനങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. www.polyadmission.org വെബ് സൈറ്റിലെ ഷെഡ്യൂൾ പ്രകാരം ഹാജരാവണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാം. ഇതുവരെ അപേക്ഷച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷിക്കാം.