d

തിരുവനന്തപുരം: 17ന് നടത്തുന്ന എം.എസ്‌സി നഴ്സിംഗ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ അപാകതകൾ കാരണം അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുള്ളവർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 15ന് രാത്രി 11.59നകം അപാകതകൾ പരിഹരിക്കാനുള്ള രേഖകൾ അപ്‌ലോഡ്‌ ചെയ്യാം. തപാൽ, ഇ-മെയിൽ, ഫാക്സ് വഴി രേഖകൾ സ്വീകരിക്കില്ല. ഹെൽപ്പ് ലൈൻ-0471 – 2332120, 2338487