തിരുവന്തപുരം: എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ സഞ്ചി ഉൾപ്പെടെ 15 ഇനങ്ങൾ. 6,03,291 കിറ്റുകളാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ 14 ഇനങ്ങളായിരുന്നു. പഞ്ചസാരയാണ് പുതിയ ഇനം. ചെറുപയറിനു പകരം വൻ പയറാണ് ഉൾപ്പെടുത്തിയത്. പഞ്ചസാര 1 കിലോ, വെളിച്ചെണ്ണ 500 എം.എൽ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, മിൽമ നെയ്യ് 50 എം.എൽ, ശബരി ഗോൾഡ് തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി , മല്ലിപ്പൊടി എന്നിവ 100 ഗ്രാം വീതം, ഉപ്പ് 1 കിലോ, തുണി സഞ്ചി ഒന്ന് എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗതാഗത, കയറ്റിറക്ക് കൂലി ഉൾപ്പെടെ 710 രൂപയാണ് ഒരു കിറ്റിനു ചെലവ്.