തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജൂലൈ 23 ന് പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നലെ വരെ 27 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതുൾപ്പെടെ ആകെ 32 ലക്ഷം അപേക്ഷകളും പരാതികളുമാണ് ഇലക്ഷൻ കമ്മീഷനിൽ ലഭിച്ചത്. ആഗസ്റ്റ് 30നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങുക.