ചിറയിൻകീഴ്: പണ്ടകശാല, ശാർക്കര, പുതുക്കരി കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന മഹാകുടുംബസംഗമം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്.അജിത്ത് കുമാർ, അഡ്വ.വി.കെ.രാജു, എം.ജെ.ആനന്ദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ.അഭയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ബി.എസ്.അനൂപ്, മെമ്പർ അൻസിൽ അൻസാരി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തികൃഷ്ണ, മഹിള കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ആർ.കെ.രാധാമണി, മഹിളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് വത്സല, മുൻ മണ്ഡലം പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സർഗ്ഗവേദി കോ ഓർഡിനേറ്റർ ഭാഗി അശോകൻ, മഹാ കുടുംബസംഗമം പ്രോഗ്രാം കോ ഓർഡിനേറ്റർ രാജേഷ് ബി.എസ്. എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ വി.ബേബി സ്വാഗതവും വാർഡ് മെമ്പർ മനുമോൻ നന്ദിയും പറഞ്ഞു.