കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള മത്തനാട് കുളവും പരിസരവും സ്വകാര്യ വ്യക്തികൾ കൈയേറാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. ഇർഫാൻ ഓഡിറ്റോറിയത്തിന് പുറകിലും മുജാഹിദ് ജമാ അത്ത് പള്ളിയ്ക്ക് സമീപവുമുള്ള കണ്ണായ സ്ഥലം പകുതിയോളവും സ്വകാര്യ വ്യക്തികൾ കൈയേറിയതിന് ശേഷമാണ്‌ പഞ്ചായത്ത് ഭരണസമിതി വിവരമറിയുന്നത്. തുടർന്ന് 2016ൽ താലൂക്ക് സർവേ വകുപ്പ് അളന്ന് കല്ലിട്ടു. അന്ന് 8 സെന്റാണ് കുളത്തിന് വേണ്ടി അതിർത്തി തിരിച്ച് രേഖപ്പെടുത്തിയത്. ഇപ്പോൾ അതിർത്തി കല്ലുമില്ല കുളവുമി. അടിയന്തരമായി കുളം പൂർവ സ്ഥിതിയിലാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ അറിയിച്ചു.