ktr

കാട്ടാക്കട: കേരള വനംവന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടൂർ കാപ്പുകാട്ടെ ഏഷ്യയിലെ വലിയ ആന പുനരധിവാസ കേന്ദ്രത്തിൽ വേറിട്ട പരിപാടികളുമായി ലോക ഗജദിനാഘോഷം സംഘടിപ്പിച്ചു. കേരള വനംവന്യജീവ് വകുപ്പ്,ജയിൽ വകുപ്പ്, എന്നിവയിലെ ജീവനക്കാരും,സ്കൂൾ കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു.

ആന പാർക്ക് സന്ദർശിക്കാൻ സിനിമാനടൻ ജോബിയും സഹപ്രവർത്തകരും എത്തിയിരുന്നു. ഉഴമലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ,കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി.സ്കൂൾ,വിഗ്യാൻകോളേജ് കാട്ടാക്കട,വട്ടപ്പാറ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ആന പാർക്ക് സന്ദർശിക്കാൻ എത്തിയിരുന്നു.

ഗജ ദിനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി വാർഡൻ എ.ബി.പി റെയിഞ്ച് അനീഷ്.ജി.ആർ,കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എൻ.മോഹൻലാൽ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, വി.രോഹിണി,തുറന്ന ജയിൽ സൂപ്രണ്ട് എസ്.സജീവ്,അരുൺകുമാർ, നിസാർ,ശ്രിദേവി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു.എസ്.വി.നായർ എന്നിവർ പങ്കെടുത്തു.

ഹരിപ്പാട് നിന്നും കേന്ദ്രത്തിൽ എത്തിയ 42 വയസ് പ്രായമുള്ള ഹരികൃഷ്ണൻ,കോന്നിയിൽ നിന്നുള്ള 84 വയസ്സുള്ള സോമൻ,ഉൾപ്പെടെ 15 ഓളം ചെറുതും വലുതുമായ ആനകളാണ് ആന പാർക്കിലുള്ളത്.