daleview

വെള്ളനാട്:പുനലാൽ ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന “യുവജന പ്രതിഭാമേള” കലാസൃഷ്ടികളും സാമൂഹിക സന്ദേശങ്ങളും ചേർത്ത് വൈവിദ്ധ്യമാർന്ന വേദിയായി. കോളേജ് അക്കാഡമിക് കൗൺസിൽ ചെയർമാനും ക്ലിഫ് മുൻ ഡയറക്ടറുമായ ഡോ.ജി.എം.നായരുടെ അദ്ധ്യക്ഷതയിൽ ത്രിപുര ഗവർണർ ഇന്ദ്രസേന റെഡ്ഡി നല്ലു ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ത്രിപുര ഗവർണർ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനെ ആദരിച്ചു. കേരളത്തിലെ ക്യാമ്പസ്, ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പുതിയ മാതൃകകളും പരസ്പരം പങ്കുവച്ച് ശക്തമായ മുന്നേറ്റം ഉണ്ടാക്കണമെന്ന് ത്രിപുര ഗവർണ്ണർ പറഞ്ഞു. ഡെയിൽവ്യൂ ചെയർപേഴ്സൺ ഡോ.സി.എസ്.ദീനാ ദാസ്,ഡയറക്ടർ ഡിപിൻദാസ്,കോളേജ് സി.ഇ.ഒ ഡോ.ഷൈജു ഡേവിഡ് ആൽഫി,ഡിനിൽദാസ്,കോളേജ് അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.