mannkibaat

തിരുവനന്തപുരം: മൻ കീ ബാത്ത് സീസൺ 5 ടാലന്റ് ഹണ്ട് വിജയികൾ ഡൽഹിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും. ഇന്നലെ രാജധാനി എക്‌സ്‌പ്രസിൽ ഇവർ യാത്ര തിരിച്ചു.

മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ,ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എ.രാധാകൃഷ്ണൻ നായർ,ജില്ലാ യൂത്ത് ഓഫീസർ സുഹാസ്,മൻ കീ ബാത്ത് ക്വിസ് ജില്ലാ കോ ഓർഡിനേറ്റർ പള്ളിപ്പുറം ജയകുമാർ എന്നിവർ യാത്രഅയപ്പ് ചടങ്ങിൽ പങ്കെടുത്തു. സംഘം 21ന് മടങ്ങിയെത്തും.