f

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണയുമായി എഴുത്തുകാരുടെ കൂട്ടായ്മ. ഭരണഘടന ഉറപ്പ് നൽകുന്ന സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനാധാരം. അതിനാൽ രാഹുൽ ഉയർത്തുന്ന ചോദ്യങ്ങൾ അതീവഗുരുതരമാണ്. കെ.ജി.ശങ്കരപ്പിള്ള,കല്പറ്റനാരായണൻ,ബി. രാജീവൻ,യു.കെ. കുമാരൻ,എം.എൻ. കാരശ്ശേരി,സി.വി.ബാലകൃഷ്ണൻ,പെരുമ്പടവം ശ്രീധരൻ തുടങ്ങി 37 എഴുത്തുകാരാണ് കൂട്ടായ്മയിൽ അണിനിരക്കുന്നത്.