ആറ്റിങ്ങൽ:സർദാർവല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ പൊലീസ് ആറ്റിങ്ങൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച അവബോധ ക്ലാസ് ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയ.ജെ ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ് വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ്,സ്റ്റേഷൻ പി.ആർ.ഒ ശ്രീനാഥ്,സി.പി.ഒ ലൈജു,പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ , വ്യാപാരി വ്യവസായി ഭാരവാഹി ഷാജി,ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.