വർക്കല: കുട്ടികളിലുണ്ടാകാൻ സാദ്ധ്യതയുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കുന്ന മലർവാടി പദ്ധതിക്ക് വർക്കല ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.വിവിധ തെറാപ്പി സേവനങ്ങൾ സമന്വയിപ്പിച്ച് ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായി നിർമ്മിച്ചിട്ടുള്ള മലർവാടികെട്ടിടത്തിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്ലാനിംഗ് ഓഫീസർ കമാലുദീൻ,വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.എസ്.പ്രദീപ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത നസീർ,പ്രിയദർശിനി എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെന്നി.കെ.ജെ,സുശീലൻ,ജെസി.വി,കുഞ്ഞുമോൾ.ജി,രജനി അനിൽ,ബി.ഡി.ഒ അഫ്സൽ,വർക്കല ഐ.സി.ഡി.എസ് സി.ഡി.പി.ഒ സ്മിത തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് സ്വാഗതവും വർക്കല അഡീഷണൽ സി.ഡി.പി.ഒ ജ്യോതിഷ്‌മതി.വി നന്ദിയും പറഞ്ഞു.