തിരുവനന്തപുരം : കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി ബിസിനസ്സ് പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ 'ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡിന്റെ' ഉദ്ഘാടനം നിർവ്വഹിക്കും. നടൻ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയാകും.
ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ, ആന്റണി രാജു എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, എസ്. മുരളീകൃഷ്ണപ്പിള്ള, എസ്.അരുൺബോസ്, എസ്.വിനോദ്, എസ്. സുശീലൻ എന്നിവർ സംസാരിക്കും.