vld-1

വെള്ളറട: വെള്ളറട പഞ്ചായത്ത് ഓഫീസ് പടിക്കൽ ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും ധർണ നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ധർണ ജില്ല പ്രസിഡന്റ് അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി പി.എസ്.നീരജ്, ടി.എൽ.രാജ്, സനാതനൻ, പനച്ചമൂട് ഉദയൻ, സി.ജ്ഞാനദാസ്, എസ്.പ്രദീപ്, സുനീഷ്,ഷാം തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബി.ജെ.പി സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ബിജു ബി.നായർ, ജില്ല സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമടം, അഖിൽ,ചൂണ്ടിക്കൽ ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്,പത്മകുമാർ,പ്രിയരമണൻ,അഖില മനോജ്, അമൃത പ്രദീപ്,സുമോദ്, വിനുകുമാർ,രതീഷ്, വിജയകുമാർ,അനിൽ കുമാർ,സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.