നെയ്യാറ്റിൻകര: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ പത്താമത് എഡിഷന്റെ ഭാഗമായി സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു.നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽഖാന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു.
നെയ്യാർ മേള 29 മുതൽ സെപ്തംബർ 14 വരെ ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ (തലയൽ നഗർ) നടക്കും.വ്യാപാരമേള,സാംസ്കാരിക,സാഹിത്യ പരിപാടികൾ,കലാവതരണങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത്,കൗൺസിലർമാരായ എസ്.പ്രസന്നകുമാർ,കൂട്ടപ്പന മഹേഷ്,എ.എസ്.ഐശ്വര്യ,എസ്.ദീപ,നെയ്യാർ മേള ജനറൽ കൺവീനർ എം.ഷാനവാസ്,കൺവീനർ പി.ബാലചന്ദ്രൻനായർ,സംഘാടക സമിതി അംഗങ്ങളായ പി.പ്രദീപ്,ബി.മണികണ്ഠൻ,ടി.തങ്കരാജ്,രചന വേലപ്പൻനായർ,പ്രസിഡന്റ് എസ്.കെ.ജയകുമാർ,എൻ.എസ്.ദിലീപ്,നെയ്യാറ്റിൻകര ജയചന്ദ്രൻ,ഗ്രൗണ്ട് കമ്മിറ്റി ചെയർമാൻ അഡ്വ.തലയൽ പ്രകാശ്,വി.എസ്.സജീവ് കുമാർ,കൊടങ്ങാവിള ഷിബു,സജികുമാർ പെരുങ്കടവിള തുടങ്ങിയവർ പങ്കെടുത്തു.