ksrtc

നെയ്യാറ്റിൻകര: ട്രാൻസ്പോർട്ട് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ (ടി.പി.ഡബ്ല്യു.എ)​ നെയ്യാറ്റിൻകര യൂണിറ്റ് രൂപീകരിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ജെ.എസ്.ലോപ്പസ് അദ്ധ്യക്ഷനായ യോഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം പ്രസിഡന്റ് വി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ടി.പി.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ നെയ്യാറ്റിൻകര യൂണിറ്റ് സെക്രട്ടറി ടി.എസ്.സലിംരാജ്, വിജയഗോപൻ നായർ,സാധുകുമാർ,കെ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.എസ്.പ്രേമകുമാരൻ നായർ (പ്രസിഡന്റ്),ടി.ശ്രീകണ്ഠൻ നായർ (സെക്രട്ടറി), കെ.സുരേഷ് കുമാർ (ഖജാൻജി),​ വിജയഗോപൻ നായർ, വി.കെ.അവനീന്ദ്രകുമാർ (രക്ഷാധികാരികൾ),​ വൈസ് പ്രസിഡന്റുമാർ, ജോയിന്റ് സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. 6 വർഷമായി നിലച്ച ഫെസ്റ്റിവെൽ അലവൻസ് പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.