ആറ്റിങ്ങൽ: ഗണേശോത്സവം ആറ്റിങ്ങൽ മേഖല സ്വാഗതസംഘം യോഗം അഡ്വ.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.പേരൂർക്കട ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണമേനോൻ,​അഡ്വ.രാജീവ്‌ രാജധാനി,​റെജികുമാർ,ഒറ്റശേഖമംഗലം കൃഷ്ണൻകുട്ടി, ജയശേഖരൻ നായർ,​പ്രശോഭ്കുമാർ,കിളിമാനൂർ കുഞ്ഞുമോൻ,സന്തോഷ്‌,വിവേക്,ജയ്‌സിംഗ്,​ലാൽ തുടങ്ങിയവർ സംസാരിച്ചു. മേഖല സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ കണ്ണൻ (ചന്ദ്ര പ്രസ്),​വിജേന്ദ്രകുമാർ.എം (ജനറൽ കൺവീനർ),​വി.ജോയി എം.എൽ.എ (മുഖ്യരക്ഷാധികാരി),​അഡ്വ.മധുസൂദനൻ പിള്ള,​റജികുമാർ,​അജി.എസ്.ആർ.എം,​എസ്.ഗോകുൽദാസ്,​വി.എസ്. അജിത്കുമാർ (രക്ഷധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.