വർക്കല:ഗാർഹിക ബയോ മെഡിക്കൽ സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിൽ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നതിനായി വർക്കല കണ്വാശ്രമത്ത് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ സാനിട്ടറി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.4.30ന് വർക്കല ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ അഡ്വ.വി.ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി,എൽ.എസ്.ജി.ഡി സ്‌പെഷ്യൽസെക്രട്ടറി ടി.വി.അനുപമ,കെ.എസ്.ഡബ്ലിയു.എം.പി പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ,ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്,വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവർ പങ്കെടുക്കും.